ബൈബിളിലെ അദൃശ്യനും നിരാശ്രയനുമായ ദൈവം എങ്ങനെ ദൃശ്യനും പരാശ്രയനുമാകും ?

*ബൈബിളിലെ അദൃശ്യനും, നിരാശ്രയനുമായ  ദൈവമെങ്ങനെ ദൃശ്യനും, പരാശ്രയനുമായ ദൈവമാകും ???*

ടീം ഐഡിയൽ കേരള Talking About of christianity

ദൈവം നിരാശ്രയനാണ്  യഹോവയായ ദൈവം പറയുന്നു. ”ഗര്‍ഭത്തില്‍ നിനക്ക് രൂപം നല്‍കിയ നിന്റെ രക്ഷകനായ യഹോവ അരുളി ചെയ്യുന്നു. എല്ലാം സൃഷ്ടിക്കുകയും ആകാശത്തെ വിരിക്കുകയും ഭൂമിയെ വ്യാപിപ്പിക്കുകയും ചെയ്ത യഹോവ ഞാനാണ്. ആരുണ്ടായിരുന്നു അപ്പോള്‍എന്നോടൊന്നിച്ച്?” (യശയ്യ 44:24)

ദൈവത്തിന് തുല്യനായി ആരുമില്ല: ദൈവം ചോദിക്കുന്നു. ”ആരോട് നീ എന്നെ സാദൃശ്യപ്പെടുത്തും? ആരാണ് എനിക്ക് തുല്ല്യന്‍? ആരോട് നീ എന്നെ തുലനം ചെയ്യും? എനിക്ക് സമനായി ആരുണ്ട്?” (യശയ്യ 46:5,6).

യഹോവ അദൃശ്യനായ ദൈവമാണ്‌. അവന്റെ തേജസ്സ്‌ തനിക്കു കാണിച്ചുതരേണമേ എന്ന്‌ മോശെ ആവശ്യപ്പെട്ടപ്പോൾ, “നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല” എന്നായിരുന്നു അവന്റെ മറുപടി. (പുറപ്പാടു 33:20)

എന്നാല്‍, നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്‌സില്‍ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. (മത്തായി 6/17)

ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്. (യോഹന്നാൻ 1/18)

ദൈവത്തിന് ഉറക്കമോ, മയക്കമോയില്ല: ”നിന്നെ കാക്കുന്നവന്‍ മയങ്ങുകയില്ല. ഇസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല” (സങ്കീര്‍ത്തനം 121:4, 5)

ദൈവം എന്നേക്കും ജീവിക്കുന്നവന്‍: ദൈവം പറയുന്നു: ”ഞാനാണ് എന്നേക്കും ജീവിക്കുന്നവന്‍” (ആവര്‍ത്തനം 32:40)

”നീ അനാദിയായും, ശാശ്വതമായും ദൈവം ആകു
ന്നു” (സങ്കീര്‍ത്തനം 90:2).

ദൈവം സര്‍വ്വശക്തന്‍: ദൈവം പറയുന്നു: ”ഞാന്‍ സര്‍വ്വശക്തിയുള്ള ദൈവം ആകുന്നു” (ഉല്‍പത്തി 17:1).

യേശു അശക്തന്‍: യേശു പറയുന്നു: ”പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നും നീക്കേണമേ…..അപ്പോള്‍ അവനെ (യേശുവിനെ) ശക്തിപ്പെടുത്താന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും ഒരു ദൂതന്‍  പ്രത്യക്ഷപ്പെട്ടു” (ലൂക്ക് 22:42, 43). ഇവിടെ യേശുവിനേക്കാള്‍ ശക്തനാണ് ദൂതന്‍.

ദൈവം ഏറ്റവും വലിയവന്‍: യേശു പറയുന്നു: ”ദൈവം എല്ലാവരിലും വലിയവനാണ്”(യോഹന്നാന്‍ 10:29).

ദൈവം മനുഷ്യനല്ല: ”വ്യാജം പറയാന്‍ ദൈവം മനുഷ്യനല്ല. അനുതപിക്കുവാന്‍ അവിടുന്നു മനുഷ്യ പുത്രനുമല്ല”(സംഖ്യ 23:19). ”

മുകളിൽ കൊടുത്ത ബൈബിൾ പുതിയനിയമം/പഴയ നിയമ വചനങ്ങൾ സ്പഷ്ടപായി പറയുന്നത് ദൈവം അദൃശ്യനാണ് , നിരാശ്രയനാണ്, ശക്തനാണ്, തുല്യതയില്ല, ഉറക്കമില്ലാത്തവനാണ്, മനുഷ്യനല്ല , ആരും കണ്ടിട്ടില്ലെന്നൊക്കെ !   പക്ഷെ ക്രിസ്തീയ പാതിരിമാർ പഠിപ്പിക്കുന്നത് പ്രകാരം ജനങ്ങൾ ദൈവത്തെ കാണുകയും കൂടെ ജീവിക്കുകയും , അവസാനം കുരുശിലേറ്റ് മരിക്കുകയും  ചെയ്യുന്നു . അദൃശ്യനായ ദൈവത്തിന് മനുഷ്യ രൂപം (സർവ മനുഷ്യാവയവങ്ങളും ഉൾകൊള്ളുന്നതായ ) രൂപം എങ്ങനെ നൽകുന്നു ?  എങ്ങനെ മരിക്കുന്നു എന്ന  മറുചോദ്യമാണ് ബൈബിൾ തന്നെ ഈ വചനങ്ങളിലൂടെ ചോദിക്കുന്നത് .?

 സിദ്ധീഖുൽ  മിസ്ബാഹ്  (8891 787 787)
✍🏻____________________💙💙💙